Monday, September 1, 2008

ശ്രദ്ധാകേന്ദ്രമാകുന്ന കോട്ടയം.

കേരളത്തിലെ പാര്‍ലമെന്റ്‌ സീറ്റുകളുടെ ചരിത്രമെടുത്താല്‍ ഏറ്റവും പ്രവചനാതീതമായ സ്വഭാവം കാണിച്ചിട്ടുള്ളതു കോട്ടയമാണ്‌. ആ ചരിത്രത്തിലെ ആനുകാലിക വിവരങ്ങളിലേയ്ക്കു:

1984-ല്‍, ഇന്ദിരാ ഗാന്ധി സഹതാപതരംഗത്തില്‍ കേരളം മുഴുവന്‍ ഐക്യജനാധിപത്യമുന്നണിക്കനുകൂലമായി വോട്ട്‌ ചെയ്തപ്പോള്‍, സിറ്റിങ്ങ്‌ അംഗമായ സ്കറിയാ തോമസിനു പകരം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ സുരേഷ്‌ കുറുപ്പ്‌ എന്ന ചെറുപ്പക്കാരനെയാണ്‌ കോട്ടയംകാര്‍ പാര്‍ലമെന്റിലേയ്ക്കയച്ചതു.

എന്നാല്‍ 1989-ല്‍, രമേശ്‌ ചെന്നിത്തല എന്ന ചെറുപ്പക്കാരന്‍ മുന്‍ മന്ത്രിക്കു വേണ്ടി അവര്‍ കുറുപ്പിനെ തഴഞ്ഞു.

രമേശ്‌ ചെന്നിത്തല ഒരു ദേശീയ നേതാവായി വളര്‍ന്ന ആ കാലഘട്ടത്തിലെല്ലാം കോട്ടയം കൂടെ നിന്നു. പക്ഷേ, എ.ഐ.സി.സി. മെമ്പറായി വളര്‍ന്നിരുന്ന രമേശിനെ നേരിടാന്‍ ഒരിക്കല്‍ കൂടി സുരേഷ്‌ കുറുപ്പെത്തിയപ്പോള്‍ , 1998ല്‍ , കോട്ടയംകാരു പിന്നെയും കൂറു മാറി.

[ 1991ലും 1996ലും ജനതാദളായിരുന്നു കോട്ടയത്തു നിന്നും ഇടതുപക്ഷത്തിനു വേണ്ടി മല്‍സരിച്ചത്‌ എന്നതും എടുത്തു പറയേണ്ടതുണ്ട്‌. ]

തുടര്‍ന്നു നടന്ന രണ്ട്‌ തിരഞ്ഞെടുപ്പിലും സുരേഷ്‌ കുറുപ്പ്‌ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണുണ്ടായതു.


പുനര്‍നിര്‍ണ്ണയിച്ച കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു്‌ പല കാരണങ്ങള്‍കൊണ്ടും നിര്‍ണ്ണായകമാണ്‌.

1. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന കത്തോലിക്കാ സഭയ്ക്കും, നായര്‍ സമുദായത്തിനും വളരെ വ്യക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയ്ക്കു, ഈ വിഭാഗങ്ങളുടെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ ഏറ്റവും തെളിഞ്ഞു കാണുന്നതു ഇവിടെയായിരിക്കും. തുടര്‍ന്നു വരുന്ന തദ്ദേശ-സ്വയം ഭരണ തിരഞ്ഞെടുപ്പകളെ ഇതു വ്യക്തമായി സ്വാധീനിക്കുകയും ചെയ്യും.

2. അതുകൊണ്ട്‌ തന്നെ കോട്ടയത്തെ ഒരു നല്ല പ്രകടനം, ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഭരണവിരുദ്ധ വികാരത്തിന്‌ ഒരു തടയിടാന്‍ ഇടതുമുന്നണിക്ക്‌ അത്യാവശ്യമാണ്‌.

3. കേരളാ കോണ്‍ഗ്രസ്സുകളുടെ സ്വന്തം തട്ടകം എന്ന നിലയിലും കോട്ടയം ശ്രദ്ധാകേന്ദ്രമാകും. പ്രത്യേകിച്ചു, വിവിധ കേ.കോ. ഗ്രൂപ്പുകള്‍ , മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പത്തിലും സഹകരണത്തിലും പ്രവര്‍ത്തിക്കുന്ന ഈ കാലത്ത്‌.


മൂവാറ്റുപുഴ സീറ്റ്‌ ഇനിമുതലില്ല എന്നതിനാല്‍ കോട്ടയത്ത്‌ മാണി- കോണ്‍ഗ്രസായിരിക്കും മല്‍സരിക്കുക എന്നുള്ളത്‌ ഏതാണ്ടുറപ്പാണ്‌.പുതുതായി കൂട്ടിചേര്‍ത്ത പാലാ, പിറവം എന്നീ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസ്സുകളുടെ ശക്തികേന്ദ്രങ്ങളാണ്‌ എന്നതും ഇതിനു സാധ്യത കൂട്ടുന്നു.കത്തോലിക്കാ സഭയുടെ പ്രത്യക്ഷമായ പിന്തുണയോടെ മാണി കോണ്‍ഗ്രസ്സില്‍ നിന്നാരു മല്‍സരിച്ചാലും ജയസാധ്യത പതിവിലും വളരെ കൂടുതലാണ്‌.

പക്ഷേ ഇവിടെയും ഇടതു പക്ഷത്തിനൊരല്‍പ്പം പ്രതീക്ഷ ബാക്കിയുണ്ട്‌. അതിലൊന്നു ആദ്യം പറഞ്ഞ കോട്ടയത്തിന്റെ ചരിത്രമാണ്‌. ജയം ഉറപ്പിച്ച പലരെയും പൊട്ടിച്ചു കയ്യില്‍ കൊടുത്ത പാരമ്പര്യം കോട്ടയത്തിനുണ്ട്‌.ഒപ്പം, ജോസ്‌.കെ.മാണി വീണ്ടും മല്‍സരിക്കാനൊരുങ്ങുന്നു, അഥവാ മല്‍സരിപ്പിക്കാന്‍ മാണി സാര്‍ ഒരുക്കുന്നു എന്ന വാര്‍ത്തകളും. മാണി സാറിനോടുള്ളതിന്റെ നൂറിലൊന്നുപോലും താല്പ്പര്യം മാണീപുത്രനോടു പുള്ളിയുടെ പാര്‍ട്ടിക്കാര്‍ക്കില്ല എന്നതു 2004-ല്‍ തെളിഞ്ഞതാണല്ലോ. വീണ്ടും ഒരിക്കല്‍ കൂടി മാണി സാര്‍ ആ റിസ്കെടുത്താല്‍ , ഇടതുമുന്നണിക്കു വളരെ നല്ല പ്രതീക്ഷകള്‍ക്കു വകയുണ്ട്‌.

ക്നാനായ സമുദായത്തിനു, പ്രത്യേകിച്ചു ക്നാനായ കത്തോലിക്കര്‍ക്കു മുന്‍തൂക്കമുള്ള കോട്ടയം മണ്ഡലത്തില്‍ , ആ സമുദായത്തില്‍പെട്ട ഒരു ഇടതു സ്വതന്ത്രനെ നിറുത്താന്‍ ഇടതുമുന്നണിക്കു കഴിഞ്ഞാല്‍, ഇപ്പോള്‍ നിലവിലുള്ള യു.ഡി.എഫിന്റെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയും. ജോസഫ്‌ ഗ്രൂപ്പുകാരനായ മുന്‍ എം.എല്‍.എ ശ്രീ.ഇ.ജെ.ലൂക്കോസ്‌ വളരെ വിജയസാധ്യതയുള്ള ഒരു പേരായിരിക്കും.

കേരള രാഷ്ട്രീയത്തിലെ ചാണക്യനായ മാണി സാര്‍ ഇതു മുന്നില്‍ കണ്ട്‌, ഏറ്റുമാനൂര്‍ എം.എല്‍.എ ശ്രീ.തോമസ് ചാഴിക്കാടനെയോ, യൂത്ത്‌ഫ്രണ്ട്‌ മുന്‍ സംസ്ഥാന നേതാവും ജോസ്‌.കെ.മാണിയുടെ അടുത്ത ആളുമായ ജെയിംസ്‌ തെക്കനാടനെയോ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്, കോട്ടയം ഇടതുമുന്നണിക്കു നഷ്ടകാകും , നൂറു തരം!

14 comments:

The Common Man | പ്രാരബ്ധം said...

ശ്രദ്ധാകേന്ദ്രമാകുന്ന കോട്ടയം....

ചുമ്മാ ഇരിക്കുമ്പോ പ്രാദേശിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു സാദാ കോട്ടയംകാരന്‍ തന്നെ ഞാനും.

Devika Jyothi said...

Kottayam enne election result varumbol athishayapedithiyittundu...Jose paranja instances-thanne pradhanamaayum...

enikku valiya pidiyillate pradeshmanu thaanum...athu kondu shraddhayode vaayikkunna or blog aakum ithu...thanks!

iniyum charchakal undaakatte..
Devika

PS: Ente latest-il comment kandillallo..raavile or Chinna paithal (oru North Indian BJP-karan) vannu moopichu..athinte choodu vittittilla...:)))

ഞാന്‍ ആചാര്യന്‍ said...

കോട്ടയത്ത് ഇലക്ഷന്‍ പ്രചാരണം തീരുന്ന വൈകുന്നേരം ഗാന്ധിപ്രതിമയുടെ കീഴില്‍ വന്ന് നിന്ന് 'അനുഭവിച്ചിട്ടൂ'ണ്ടോ മാഷേ, അന്നാ ത്രിശുന്ന് ഒരു മിനിപ്പൂരം കോട്ടയത്ത് വരുന്നത്. പിന്നെല്ലാരും നല്ല വെള്ളമാരിക്കും, അതു വേറെ, ങ്ഹാ..

The Common Man | പ്രാരബ്ധം said...

ദേവിക..

ദേവിക..

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം മുതല്‍ തന്നെ കോട്ടയം ഇത്തവണ ഞെട്ടിക്കും എന്നാണ്‌ എനിക്കു തോന്നുന്നതു. കാത്തിരുന്നു കാണാം.

ആചാര്യന്‍..

അതൊരു ഒന്നൊന്നര മേളം തന്നാണേ!! 5 മണിയാകുമ്പോ പോലീസുകാരന്‍ മൂന്ന് ഗ്രൂപ്പിനെയും നോക്കിക്കൊണ്ട്‌ വിസിലടിക്കണതു മനോരമയുടെ സ്ഥിരം ഫോട്ടോയാണ്‌.

പിന്നെ വെള്ളത്തിന്റെ കാര്യം, അതിനു ഞങ്ങള്‍ പാര്‍ലമന്റു, ഇലക്ഷന്‍ കമ്മീഷന്‍ എന്നൊന്നും നോക്കാറില്ല. പതിവുപോലെ അന്നും. ;-)

Lince Joseph said...

thekkanaadnte manass kulirthotte ennaano?

Devika Jyothi said...

Kalari-yil payattilla..
aashante vivaravumilla...

evide poyi?? veeravilasathilaano? nokatte...


btw, Socio-Political Onlooker-il randennamundu...samayamullappol varuka..

Shankar said...

സി പി എമ്മില് തന്നെ ആരെയെങ്കിലും പ്രത്യേകിച്ച് പുലഭ്യം പറയണമെങ്കില് അതു വി എസിനെ തന്നെ ആകണം. എന്നാലെ എരിവും പുളിയുമൊക്കെ കൂട്ടാനായി കിരണിനെ പോലുള്ള ആസ്ഥാന രാഷ്ട്രീയ വിശാരദന്മാരൊക്കെ ചാടി വീഴു. മറ്റുള്ളവരെയൊക്കെ പറഞ്ഞാല് ങ്ഹെ ഹെ..കിരണിനു പക്ഷെ സി പി എമ്മില് ഒരാളിനെ മാറ്റം കുറ്റം പറയുന്നതു ഇഷ്ടമല്ല. എന്തെലും പറഞ്ഞു നോക്കു പതിനെട്ടടവും പയറ്റിക്കൊണ്ട് അദ്ദേഹം രണാങ്കണത്തിലിറങ്ങി ആവും വിധം പോരാടും.

സെസിന്റെക്കുറിച്ചു മാത്രമാക്കണ്ട കിരണ് സഖാവെ ചര്ച്ച. നമുക്ക് വാട്ടര് തിം പാര്ക്കിനെക്കുറിച്ചും ചര്ച്ച ചെയ്യാം. ആശുപത്രിയെക്കുറിച്ചും ചര്ച്ച ചെയ്യാം. ഒരു പാടു ചര്ച്ച ചെയ്തു മടുത്ത വിഷയമാണെങ്കിലും ലാവ്ലിനെകുറിച്ചും ഒന്നുടെ ചുമ്മാ ചര്ച്ച ചെയ്യാം. ഇതെ ആവേശത്തോടെ കൂടെ ലിങ്കുകള് തപ്പിയെടുത്ത് കൊണ്ട് വരണം അപ്പോഴും. പക്ഷെ അപ്പോഴെങ്കിലും ആ കണ്ണട അല്പനേരത്തേക്ക് ഒന്നു മാറ്റി വെക്കണം..

ആ പാവപ്പെട്ട വി എസിനെ വിട്ടു കൂടെ ഇനിയെങ്കിലും. മൂന്നു വര്ഷം പോലും നമ്മുടെ സഖാവിനു ക്ഷമിച്ചിരിക്കാന് ആവില്ലെന്നായൊ? ഇനിയല്ലെ യുഗങ്ങള് വരാന് പോകുന്നതു..യേത്...

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

അനില്‍ശ്രീ... said...

ജോസ്, കുറെ കാര്യങ്ങള്‍ മനസ്സിലായെങ്കിലും ചില കാര്യങ്ങളോട് യോജിപ്പില്ല എന്ന് പറയട്ടെ. പുനര്‍നിണയത്തിന് ശേഷമുള്ള ഇലക്ഷന്‍ ആയതിനാല്‍ പല കാര്യങ്ങളും മാറി മറിയും എന്നത് നേര് തന്നെ. പക്ഷേ അത് ഇപ്പോള്‍ ഒരു തരത്തിലും പ്രവചിക്കുക അസാധ്യമാണെന്ന് തോന്നുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്കിലും കഴിഞ്ഞിട്ടേ എന്തെങ്കിലും പറയാന്‍ പറ്റൂ.

തദ്ദേശീയ തെരെഞ്ഞെടുപ്പുകളും ലോക്സഭാ തെരെഞ്ഞെടുപ്പും കോട്ടയത്തെ സംബന്ധിച്ചിടത്തോളം രണ്ടാണ്. രാഷ്ട്രീയ പ്രബുദ്ധത അതിന്റെ പാരമ്യത്തിലുള്ള ഒരു മണ്ഡലമാണ് കോട്ടയം എന്ന് പറയാം. വെറും മതം കൊണ്ടോ (ഒരു പരിധി വരെ സ്വാധീനം കാണും എന്നത് വിസ്മരിക്കുന്നില്ല), പണം കൊണ്ടോ നേടാവുന്ന ഒന്നല്ല കോട്ടയം മണ്ഡലം. നിലവിലും കൃസ്ത്യന്‍ വിഭാഗത്തിന് തന്നെയാണ് ഭൂരിപക്ഷം എന്ന് തോന്നുന്നു. എന്നിട്ടും സുരേഷ് കുറുപ്പ് തുടര്‍ച്ചയായി വിജയിക്കുന്നില്ലേ?

പാലായിലും മറ്റും മാണിയുടെ പങ്ക് ഇപ്രാവശ്യം കോണ്‍ഗ്രസിന് നേട്ടം തന്നെയാകും എന്ന് തോന്നുന്നു. അതേ സമയം ബാക്കി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ തന്‍പോരിമ തിരിച്ചടിയും ആകാം. അഡ്വ: ജോബ് മൈക്കിളിനെ പോലെ പ്രവര്‍ത്തന പരിചയമുള്ളയാളെപ്പോലും കണ്ടില്ല എന്ന് നടിച്ച് മകന് സീറ്റു കൊടുക്കാന്‍ മാണി തയ്യാറാകുമോ? അല്ലെങ്കില്‍ തെക്കനാടനായാലും ചങ്ങനാശ്ശേരിയില്‍ പിന്തുണ കിട്ടുമോ? പിന്നെ ചാഴിക്കാടന്‍, അദ്ദേഹം ലോകസഭയിലേക്ക് മല്‍സരിക്കുമോ, മല്‍സരിച്ചാലും ഏറ്റുമാനൂരും പരിസരത്തുമല്ലാതെ വിജയം നേടുമോ എന്നൊന്നും പറയാന്‍ ഞാനില്ല. (ഇതിനെ കുറിച്ചൊക്കെ ആധികാരികമായി പറയാന്‍ പറ്റിയ കോട്ടയത്തെ ഒരു പ്രമുഖ വ്യക്തി‍ ബൂലോകത്ത് ഇരിക്കുന്നുണ്ട് എന്നറിയാം. അതു കൊണ്ട് ഞാന്‍ കൂടുതല്‍ പറയുന്നില്ല.)

പിന്നെ ഒരു കാര്യം കൂടി, ക്നാനായ കത്തോലിക്കര്‍ക്ക് മുന്തൂക്കം എന്ന് പറഞ്ഞത് ഒട്ടും മനസ്സിലായില്ല. കോട്ടയത്ത് ഇവരുടെ കണക്ക് എണ്ണത്തില്‍ എത്ര വരും ജോസേ.

ഇനി മറുപക്ഷം പറഞ്ഞാല്‍ ഇടതിനോട് എന്നും ചേര്‍ന്ന് നിന്നിട്ടുള്ള ഈഴവ വോട്ടുകള്‍ ഇപ്രാവശ്യവും നിര്‍ണ്ണായകമാവില്ലേ? ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളും ഇടതിനോട് ആഭിമുഖ്യം കാട്ടിയാല്‍ !! ഇനിയും ഒത്തിരി ഉണ്ട്... സമയം പോലെ പറയാം..

ഓ.ടോ
അനോണിമാഷിന് പോസ്റ്റ് മാറിപ്പോയതാണോ?

അനില്‍ശ്രീ... said...

ഇതെന്താ ജോസേ.. നമുക്ക് ചര്‍ച്ചിക്കാം എന്നൊക്കെ പറഞ്ഞ് വന്നിട്ട് ഇപ്പോള്‍ അനക്കം ഒന്നും കാണുന്നില്ലല്ലൊ.

The Common Man | പ്രാരബ്ധം said...

anilsree..

deepavaliyum, pinne viral feverum kaarenam , 4-5 divasam koodi innnau onnu online aayathu..

comment idaam kettoo...

The Common Man | പ്രാരബ്ധം said...
This comment has been removed by the author.
The Common Man | പ്രാരബ്ധം said...

അനില്‍ശ്രീ,

ആദ്യമേ തന്നെ ഒരു വലിയ നന്ദി ഈ കമന്റിനു.

മുമ്പെങ്ങുമില്ലാത്ത വിധം, ഒരു പക്ഷേ വിമോചനസമരകാലത്തിനു ശേഷം ആദ്യമായി, കത്തോലിക്കാ- നായര്‍ സമുദായങ്ങള്‍ ഇടതുമുന്നണിയെ പ്രത്യക്ഷമായി എതിര്‍ക്കും എന്നതു ഉറപ്പായിരിക്കുകയാണ്‌. മാര്‍കിസിസ്റ്റ്‌ പാര്‍ട്ടിയുടെ നയങ്ങള്‍ പള്ളിക്കെതിരാണ്‌ എന്നുള്ള ഒരു ചിന്താഗതി കത്തോലിക്കരുടെയിടയില്‍ ശക്തമായി ഉണ്ട്‌ താനും. ഇതിന്റെ പ്രതികരണങ്ങള്‍ ശക്തമാകാനാണ്‌ സാധ്യത.

പക്ഷേ കോട്ടയം ഇലക്ഷനെ ഇതിനേക്കാലൊക്കെയധികം സ്വാധീനിക്കാന്‍ പോകുന്നതു കേരളാ കോണ്‍ഗ്രസ്സിന്റെ , അഥവാ മാണി സാറിന്റെ തീരുമാനങ്ങളാണ്‌. 2004-ല്‍ , അന്നു ആരുമല്ലാതിരുന്ന ജോസ്‌.കെ.മാണിയെ മല്‍സരിപ്പിക്കാന്‍ മാണി സാര്‍ തയാറായതല്ലേ. അതിനു ശേഷം പല പല പരുപാടികളിലൂടെ ജോസ്‌.കെ.മാണി എന്ന പേരു സജീവമാക്കി നിര്‍ത്താന്‍ കേ.കോ. നന്നായി ശ്രമിച്ചിട്ടുണ്ട്‌. അപ്പോ പിന്നെ ഉടന്‍ തന്നെ ആ മുഖം ഗോദായില്‍ കാണാം എന്നാണ്‌ എന്റെ അനുമാനം.

തോമസ്‌ ചാഴികാടന്‍ കോട്ടയത്ത് മല്‍സരിക്കുമോ എന്നതും ഒരു പരിധി വരെ ജോസ്‌.കെ.മാണിയുടെ അടുത്ത പ്ലാന്‍ എന്തു എന്നതിനെ ആശ്രയിച്ചിരിക്കും. പതിവുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയില്‍, അന്നും രണ്ടു മന്ത്രി സ്ഥാനം കിട്ടും എന്ന പ്രതീക്ഷയില്‍ , നിയമസഭയിലേയ്ക്കു മല്‍സരിക്കാം എന്നു ജോസിനു തോന്നിയാല്‍, മാണി സാറിനു തോന്നിയാല്‍, അവിടെയാണ്‌ ചാഴികാടന്റെ നിയമസഭാസീറ്റിനു ഇളക്കം തട്ടുന്നത്‌. പാലാ കഴിഞ്ഞാല്‍ മാണി സാറിനു കണ്ണുമടച്ചു വിശ്വസിക്കാവുന്ന ഏക സിറ്റ്‌ ഇപ്പോ ഏറ്റുമാനൂരാണ്‌. ജോസ്‌.കേ.മാണിക്കു അവിടെ മല്‍സരിക്കണമെന്നുണ്ടെങ്കില്‍ ചാഴികാടനെ പാര്‍ലമെന്റിലേയ്ക്കു പ്രമോട്ടു ചെയ്യേണ്ടിവരും.

ക്നാനായ സമുദായത്തിന്റെ കോട്ടയം മണ്ഡലത്തിലെ എണ്ണം കൃത്യമായി എനിക്കറിയില്ലെങ്കിലും വോട്ടവകാശമുള്ളവരില്‍ നാട്ടിലുള്ളവര്‍ ഒരു മുപ്പതിനായിരത്തില്‍ കുറയില്ല. ചാഴികാടനും , ഒരു പരിധി വരെ തെക്കനാടനും ഒക്കെ സമുദായത്തില്‍ നല്ല സ്വാധീനവുമുണ്ട്‌. അതുകൊണ്ടു തന്നെ ഈ പറഞ്ഞ പേരുകളിലൊന്നു മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ കക്ഷിഭേദമെന്യേ ആ ഒരു സമുദായത്തിന്റെ വോട്ടുകള്‍ മുഴുവന്‍ അവിടെ വീഴും. ചിങ്ങവനം- ചങ്ങനാശ്ശേരി ഭാഗത്തുള്ള ക്നാനായ യാക്കോബായ വോട്ടുകളും പോരും.കോട്ടയത്തെ പതിവു ഭൂരിപക്ഷം കണക്കിലെടുത്താല്‍ ഇതൊരു വലിയ സംഖ്യ തന്നെ. ഇത്ര ഉറപ്പിച്ചു പറയാനുള്ള എന്റെ ക്വാളിഫിക്കേഷന്‍ ഞാന്‍ ആ സമുദായക്കാരനാണ്‌ എന്നതു തന്നെ.

ഓര്‍ത്ത്ഡോക്സ്‌ സഭ ഇടതുമുന്നണിയുമായി പരസ്യമായ യുദ്ധത്തിനു തയാറെടുക്കുകയാണ്‌. അതിലൊന്നു പോലും ചോരാതെ യു.ഡി.എഫ്‌ഇനു കിട്ടും.

പരമ്പരാഗത ഇടതുവോട്ടുബാങ്കായ ഈഴവ വോട്ടുകള്‍ക്കു 2001-ല്‍ തന്നെ അനക്കം തട്ടിയല്ലോ. മേഴ്സി രവിയും, അവരിലൂടെ വയലാര്‍ രവിയും കോട്ടയത്തെ കോണ്‍ഗ്രസ്സിന്റെ പുതിയ നേതാക്കളായി മാറിയിയതിലൂടെയാണിത്‌. അതുകൊണ്ടു ആ അക്കൌണ്ടില്‍ ഒരു വലിയ മുന്‍തൂക്കം ഇടതുപക്ഷത്തിനു അവകാശപ്പെടാനില്ല. അതുകൊണ്ടാണല്ലോ പുറത്തുനിന്നും വന്ന അജയ്‌ തറയിലിനെതിരേ വി.എന്‍.വാസവനു വെള്ളംകുടിക്കേണ്ടി വന്നത്‌.

അനില്‍ശ്രീ പറഞ്ഞ പ്രമുഖവ്യക്തി , ഞാന്‍ ഉദ്ദേശിക്കുന്ന ആളു തന്നെയാണെങ്കില്, അദ്ദേഹം ഒരു അനോനിമസ്‌ കമന്റെങ്കിലും ഇടും എന്നു വിശ്വസിക്കുന്നു.